Payangadi
ചൂട്ടാട്ട് കടലേറ്റം: 40 മീറ്ററോളം ഭാഗം കടലെടുത്തു, ഒട്ടേറെ വീടുകളിൽ വെള്ളം കയറി
9 Jun 20241 മിനിറ്റ് വായന
പഴയങ്ങാടി: വിനോദ സഞ്ചാര കേന്ദ്രമായ പുതിയങ്ങാടി ചൂട്ടാട് ബീച്ചിനടുത്ത് കടലേറ്റമുണ്ടായി. ഇന്നലെ പാർക്കിന് സമീപത്ത് ഉയർന്ന തിരമാലയിലും കടലേറ്റത്തിലും 40 മീറ്ററോളം കരഭാഗം കടലെടുത്തു.
മൂന്നര മീറ്ററിൽ അധികം ഉയരത്തിൽ ശക്തമായ തിരമാലയുണ്ടായി. പുതിയതായി പണിയുന്ന പുലിമുട്ടിനും പാർക്കിനും ഇടയിലാണ് കടലേറ്റം ഉണ്ടായത്.





