Kannur
HomeNews

ടി.കെ.നാരായണ പൊതുവാൾ സമൃതിസംഗമവും നിർമ്മിത ബുദ്ധി സെമിനാറും

20 Dec 20231 മിനിറ്റ് വായന
ടി.കെ.നാരായണ പൊതുവാൾ സമൃതിസംഗമവും നിർമ്മിത ബുദ്ധി സെമിനാറും

പ്രമുഖ ഗണിത ശാസ്ത്ര അദ്ധ്യാപകനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടരും ശാസ്ത്രയുടെ പ്രസിഡിയം അംഗവുമായിരുന്ന ടി.കെ.നാരായണ പൊതുവാളുടെ പതിനേഴാമത് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് നിർമ്മിത ബുദ്ധിയും ഗണിതശാസ്ത്രവും എന്ന വിഷയം സംബന്ധിച്ച് സെമിനാറും ഇ-ബുക്ക് പ്രകാശനവും നടന്നു.

പയ്യന്നൂർ ടി.കെ.നാരായണ പൊതുവാൾ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം വാർഡ് കൗൺസലർ മണിയറ ചന്ദ്രൻ ,പയ്യന്നൂർ കുഞ്ഞിരാമൻ ,ഡോ.ഇ.ശ്രീധരൻ,
വി.ആർ.വി. ഏഴോം , ടി.പി.പദ്മനാഭൻ, കെ.യു.നാരായണൻ മാസ്റ്റർ, അഡ്വ.കെ.കെ.ശ്രീധരൻ , പി .പി .കുഞ്ഞിരാമൻ ,എം.പി.സുധ ടീച്ചർ,
പി.കൃഷ്ണൻ നമ്പ്യാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

തുടർന്ന്  ശാസ്ത്ര വീഥിയിൽ സംഘടിപ്പിച്ച ഗണിത വിചാര സെമിനാറിൽ പ്രമുഖ ഗണിത ശാസ്ത്ര വിദഗ്ദ്ധനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടറുമായ പള്ളിയറ ശ്രീധരൻ  'നിർമ്മിത  ബുദ്ധിയും ഗണിത
ശാസ്ത്രവും' എന്ന വിഷയം അവതരിപ്പിച്ചു.

ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി പയ്യന്നൂർ മേഖലാ ഡയരക്ടർ ആയിരുന്ന ഡോ.ഇ.ശ്രീധരൻ അദ്ധ്യക്ഷനായി. പ്രൊഫ.കെ.എം പ്രസീദ്, പ്രൊഫ.ടി.പി.ഹമീദ്, ഡോ.ടി.എം.സുരേന്ദ്രനാഥ്, അഡ്വ.ടി.വി.ഹരീന്ദ്രൻ ,ഡോ.നന്ദകുമാർ കോറോത്ത് , രാജൻ അപ്യാൽ, സ്മിത .പി.ആർ , ശ്രീലത മധു, 
ബി.ദാമോദരൻ , മോഹൻദാസ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് സുരേഷ് കാട്ടിലങ്ങാടി നിർമ്മിച്ച ഇന്ത്യൻ ഗണിത ശാസ്ത്ര'ജ്ഞൻമാരെക്കുറിച്ചുള്ള ഇ- ബുക്കിൻ്റെ പ്രകാശനവും നടന്നു.
ശാസ്ത്രജന സെക്രട്ടരി വി.ആർ.വി. ഏഴോം സ്വാഗതവും ടി.കെ  എ.വി.ജയരാജ് നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക