Payangadi
HomeNews

മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ വേണമെന്ന് ആവശ്യം..

12 Dec 20231 മിനിറ്റ് വായന
മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ വേണമെന്ന് ആവശ്യം..

മാട്ടൂൽ (Payangadi Live) : മാട്ടൂൽ സൗത്ത് കണ്ണൂർ ജില്ലയിലെ പ്രധാന മത്സ്യബന്ധന വിപണന കേന്ദ്രമാണ്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശത്ത് നൂറുകണക്കിന് മത്സ്യ തൊഴിലാളികൾ ജോലി ചെയ്യുന്നു.

മത്സ്യ ബന്ധനം കഴിഞ്ഞ് വരുന്ന വള്ളങ്ങൾ പുഴയോരത്ത് കയറ്റി ഇടുമ്പോൾ അവ സൂക്ഷിക്കുവാനുളള പ്രാഥമിക സൗകര്യം പോലും ഇവിടെയില്ല. മത്സ്യ ബന്ധന ഉപകരണങ്ങൾ, വലകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതും കരയ്ക്കടുപ്പിച്ച വള്ളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിനകത്തും പുറത്തും ഇവിടെ നിന്ന് മത്സ്യങ്ങൾ കയറ്റി അയക്കുന്നുണ്ട്. വിവിധ പുഴ മത്സ്യങ്ങൾ ഇവിടെ ലഭ്യമാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും മത്സ്യം വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ, മാട്ടൂൽ സൗത്തിൽ ഒരു ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതം സുഗമമാക്കുകയും മത്സ്യബന്ധന മേഖലയുടെ വികസനത്തിന് ഗുണകരമാകുകയും ചെയ്യും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക