Payangadi
ബസിൽ പീഡനം;പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
25 May 20241 മിനിറ്റ് വായന
പഴയങ്ങാടി : പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പിഡിപ്പിച്ച കേസിൽ പിലാത്ത സ്വദേശിയും പയ്യന്നൂർ ഗവ:
ഗോൾസ് ഹൈസ്ക്കൂളിലെ ക്ലർക്കുമായ കറുത്തമ്മത്തിനകത്ത് ജുനൈദ് (34)
നെയാണ് പഴയങ്ങാടി സി.ഐ.
എ.ആനന്തകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം
പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രയിൽ ബസ്സിൽ വെച്ച് പെൺകുട്ടിയെ ലൈഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ
റിമാൻ്റ് ചെയ്തു.





