Kannur
HomeNews

പാണപ്പുഴ മാത്ത് വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം; ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

11 Dec 20231 മിനിറ്റ് വായന
പാണപ്പുഴ മാത്ത് വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം; ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


പരിയാരം:(www.payangadilive.in) പാണപ്പുഴ മാത്ത് വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം. സ്‌കുട്ടിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ട്  പേര്‍ക്ക് പരിക്കേറ്റു .പാണപ്പുഴ സ്വദേശി സലാവുദ്ദിന്‍, അതിയടം സ്വദേശി ഗോകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരേയും പയ്യന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 30 ന് ഇതേ സ്ഥലത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികനായ കണ്ണാടി പൊയില്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. പാലത്തിന്റെ ഇരു വശങ്ങളിലും താഴ്ചയുള്ളതിനാല്‍ ഇവിടെ ക്രാഷ് ബാരിയര്‍ ( സംരക്ഷണ ഭിത്തി ) നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക