Payangadi
HomeNews

മാട്ടൂൽ നജാത്ത് ഹയർസെക്കൻഡറി സ്കൂളിൽ 24 തവണയും നൂറുമേനി

10 May 20241 മിനിറ്റ് വായന
മാട്ടൂൽ നജാത്ത് ഹയർസെക്കൻഡറി സ്കൂളിൽ 24 തവണയും നൂറുമേനി

മാട്ടൂൽ: മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി 24 തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. 
വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികളെയും എസ്എസ്എൽസി വിദ്യാർത്ഥികളെയും പിടിഎയുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും സംയുക്ത യോഗം അനുമോദിച്ചു.

ചടങ്ങിൽ മാനേജർ പി പി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ ഫസലു സ്വാഗതം പറഞ്ഞു വിജയികളെ ഉപഹാരം നൽകി ആദരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക