Payangadi
ഇനി ശ്വസനം ആശ്വാസമാകും.കേരളത്തിലെ ആദ്യത്തെ പൾമനറി റീഹാബിലിറ്റേഷൻ ക്ലിനിക്ക് പഴയങ്ങാടിയിൽ
30 Apr 20241 മിനിറ്റ് വായന
പഴയങ്ങാടി: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നുകളില്ലാതെ ശമനം നൽകുന്ന പൾമനറി റീഹാബിലിറ്റേഷൻ ക്ലിനിക്കിന് പഴയങ്ങാടിയിൽ തുടക്കമായി. എരിപുരം സർക്കിളിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപം കെ സി ഇ ആർക്കേഡിൽ ആരംഭിച്ച സ്വസ്ഥ് ഹെൽത്ത് ആൻ്റ് വെൽനെസ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം സംരംഭകരായ അശ്വിൻ സതീഷും നിവേദിത ശ്രീജിത്തും ചേർന്ന് നിർവഹിച്ചു. സ്വകാര്യ മേഖലയിൽ കേരളത്തിലെ ആദ്യത്തെ പൾമനറി റീഹാബിലിറ്റേഷൻ ക്ലിനിക്കാണിത്.
കോവിഡാനന്തര പ്രശ്നങ്ങളായ ശ്വാസതടസം, വിട്ടുമാറാത്ത ചുമ, ആസ്ത് മ, അലർജി, ബ്രോങ്കൈറ്റിസ്, അമിത വണ്ണം,പുകവലി, പുകയില, ലഹരി എന്നിവ മൂലം ശ്വാസകോശത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പൂർണ്ണമായും തെറാപ്പിയിലൂടെ മാറ്റാൻ സാധിക്കുമെന്ന് സ്വസ്ഥ് ക്ലിനിക്കിലെ റസ്പിറേറ്ററി തെറാപ്പിസ്റ്റായ നിവേദിത ശ്രീജിത്ത് പറഞ്ഞു. വിവിധ തരത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ശ്വാസോച്ഛാസ പരിശീലനം, ഡയറ്റിങ്ങ് ,കൗൺസിലിംഗ് തുടങ്ങിയവയാണ് തെറാപ്പിയുടെ വിവിധ ഘട്ടങ്ങൾ. രോഗിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് മൂന്നു മുതൽ പന്ത്രണ്ട് ആഴ്ച വരെയാണ് ഇതിൻ്റെ കാലാവധി.
തിങ്കൾ മുതൽ ശനി വരെ റെസ്പിറേറ്ററി തെറാപ്പിസ്റ്റിനെ കൂടാതെ ഞായറാഴ്ചകളിൽ പൾമനോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ജനറൽ ഫിസിഷ്യൻ, തിങ്കൾ മുതൽ ശനിവരെ ഡയറ്റ് ആൻ്റ് ന്യൂട്രീഷൻ ,കൗൺസിലിങ്ങ് ആൻ്റ് സൈക്കോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും സ്വസ്ഥ് ക്ലിനിക്കിൽ ലഭ്യമാണ്.മെഡിക്കൽ ലാബും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
ശ്വസന പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി മാറുക എന്നതാണ് സ്വസ്ഥിൻ്റെ ലക്ഷ്യമെന്നും ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്വസ്ഥ് ഹെൽത്ത് ആൻ്റ് വെൽനസ് ക്ലിനിക്കിൻ്റെ ഉടമയായ അശ്വിൻ സതീഷ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 31 വരെ എല്ലാ ലാബ് ടെസ്റ്റുകൾക്കും 20 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും.
ഫോൺ+917012953974





