Payangadi
ചൂട്ടാട് ബീച്ചിൽ കര കടലെടുത്തു
24 Apr 20241 മിനിറ്റ് വായന
പഴയങ്ങാടി: ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്‌ടം ഉണ്ടായി.
ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കടപ്പുറത്ത് സ്‌ഥാപിച്ച സോളർ വിളക്ക്, ഇരിപ്പിടങ്ങൾ, ഫാം ട്രീ എന്നിവ കടലെടുത്തു. കടലോരത്ത് സ്‌ഥാപിച്ച ലൈഫ് ഗാർഡിൻ്റെ ഏറുമാടം, ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവയും കടലെടുത്തു. ബീച്ച് ഫെസ്‌റ്റിനായി ഒരുക്കിയ ആകാശത്തൊട്ടിൽ, കുട്ടികളുടെ താൽക്കാലിക പാർക്ക് എന്നിവ അപകടം മുന്നിൽ കണ്ട് ഇവിടെ നിന്നും മാറ്റി.





