Payangadi
പഴയങ്ങാടി ചെങ്ങലിലെ പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍..
23 Apr 20241 മിനിറ്റ് വായന
പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഐ.പി. എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതു.
കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെയാണ്(65) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോള്‍ സമീപത്തുള്ള വിട്ടില്‍ എത്തുകയും കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അകത്ത് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചല്‍ കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.





