Kannur
മധ്യവയസ്കനെ തട്ടികൊണ്ടു പോയി ആറരലക്ഷം കവർന്നു ; ഒരാൾ പിടിയിൽ
10 Feb 20241 മിനിറ്റ് വായന
തലശേരി സ്വദേശി അഷറഫിനെ(40)യാണ് വളപട്ടണം പോലീസ് പിടികൂടിയത്.
തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി കെ എം അഗസ്റ്റിൻ്റെ (65) പണമാണ് കവർന്നത്.ഇന്നലെ വൈകുന്നേരം 2.30 മണിയോടെയാണ് സംഭവം.
ബേങ്കിൽ പണയം വെച്ച 97 ഗ്രാം സ്വർണ്ണം എടുക്കാൻ സഹായം അഭ്യർത്ഥിച്ച് മൺസൂർ എന്നയാൾ കെ. എൽ.13.എ.എൻ.9711 നമ്പർ സ്കൂട്ടറിൽ പരാതിക്കാരനെ കയറ്റിക്കൊണ്ടു പോയി പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് കൂട്ടുപ്രതി അഷറഫിൻ്റെ സഹായത്തോടെ പരാതിക്കാരൻ്റെ കൈയിൽ ബാഗിൽ സൂക്ഷിച്ച 6.5 ലക്ഷം രൂപ തട്ടിയെടുക്കുകയും കഴുത്തിന് പിടിച്ച്തള്ളി താഴേയിട്ട് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.പണം നഷ്ടപ്പെടതിനെ തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ഒരാൾ പിടിയിലായത്.കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി.





