Payangadi
HomeNews

പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം..

28 Apr 20241 മിനിറ്റ് വായന
പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം..


പഴയങ്ങാടി : പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഉച്ചക്ക് 12 30 യാണ് അപകടമുണ്ടായത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ പഴയങ്ങാടി താവം റെയിൽവേ മേൽ പാലത്തിന് മുകളിലാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

 പാലത്തിന് മുകളിലെ വളവിലാണ് അപകടം നടന്നത് കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു കണ്ണപുരം പോലീസ് സ്ഥലത്തെത്തിയതിനുശേഷം ആണ് അപകടത്തിൽപ്പെട്ട കാറുകൾ മാറ്റിയത്. തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. റോഡിൻറെ വീതി കുറവും വളവും ഇവിടെ അപകടങ്ങൾ പതിവാണ്. അപകടങ്ങൾ ഒഴിവാക്കാൻ സേഫ്റ്റി കോറിഡോർ പദ്ധതി ഉൾപ്പെടെ നടപ്പാക്കിയെങ്കിലും കെഎസ്ടിപി റോഡിൽ അപകടത്തിന് കുറവൊന്നുമില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക