പഴയങ്ങാടി : വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 12 കുപ്പി മദ്യവുമായി പ്രതിയെ പോലീസ് പിടികൂടി. മാടായി ചെമ്പല്ലിക്കുണ്ട് സ്വദേശി ഇ.രാജീവനെ (52)യാണ് എസ്.ഐ.കെ.കെ.തുളസിയും സംഘവും അറസ്റ്റു ചെയ്തത്. മാടായി പഞ്ചായത്ത് ഓഫീസിന് സമീപം വെച്ചാണ് 12 കുപ്പി മദ്യവുമായി ഇയാൾ പോലീസ് പിടിയിലായത്.