Payangadi
വനിതാ ശാക്തീകരണം ഫലപ്രദമാകാൻ ലക്ഷ്യബോധവും കഠിനാദ്ധ്വാനവും അനിവാര്യം
8 Mar 20241 മിനിറ്റ് വായന
സാമൂഹികവും സാമ്പത്തികവുമായ സ്ത്രീകളുടെ പിന്നോക്കാവസ്ഥ മറികടക്കാൻ സ്വയം ബോധവും വ്യക്തമായലക്ഷ്യബോധവും ഒപ്പം കഠിനാദ്ധ്വാനവും അനിവാര്യമാണെന്ന് പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ കെ.കെ.തുളസി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കുന്നതിന്ന് പകരം സാഹചര്യങ്ങളെ മാറ്റിത്തീർക്കാൻ കഴിവുള്ള സ്വയം ശേഷിയെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് മുന്നോട്ടുള്ള യാത്രക്ക് വേണ്ടത് .
അല്ലാതെ വീണേടത്ത് കിടക്കുകയല്ല. അദമ്യമായ ആഗ്രഹം വെച്ച് ആത്മാർത്ഥമായി പരിശ്രമിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്ന് പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന കൃതി നമ്മേ പഠിപ്പിക്കുന്ന കാര്യം അവർ ഓർമിപ്പിച്ചു .
സ്ത്രീകളിൽ വിദ്യാഭ്യാസ പരമായും സാമൂഹികമായും നൽകുന്ന നിക്ഷേപങ്ങൾ നാളെയുടെ പുരോഗതിക്ക് ഏറെ സഹായകമാവും എന്നും അവർ ചൂണ്ടിക്കാട്ടി.
ശാസ്ത്രസർവീസ് പ്രൊവൈഡിങ്ങ് സെൻററും ഷെൽട്ടർ ഹോമും ചേർന്ന് സംഘടിപ്പിച്ച വനിതാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ .
ഷെൽട്ടർ ഹോം സുപ്രണ്ട് എൻ.സുജ അദ്ധ്യക്ഷയായി.
സ്ത്രീകളും സാമ്പത്തിക സുസ്ഥിരതയും എന്ന വിഷയത്തിൽ ശാസ്ത്രലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ ക്ലാസ് നയിച്ചു.
പഴയങ്ങാടിപോലീസ് സ്റേറഷൻപബ്ലിക്ക് റിലേഷൻ ഓഫീസർ പി.വി ഗോപിനാഥൻ എസ്.ഐ ,ഫാമിലി കൗൺസലർമാരായ റഹ്നാസ് .പി .വി, ഷിജില,പി.ഉജല, കവിത.കെ ,അമൃത പി വിനോദിനി എം ടി, ഗീത.കെ തുടങ്ങിയവർ സംസാരിച്ചു.അഡ്വ.എ. കെ. ധനലക്ഷ്മി, , സി.കെ മാലതി ,ബി.ദാമോദരൻ മാസ്റ്റർ, പി.പി.കുഞ്ഞിരാമൻ, എന്നിവർ ആശംസയർപ്പിച്ചു.
ഷെൽട്ടർ ഹോംനിവാസികളുടെയും ജീവനക്കാരുടെയുംവിവധ കലാപരിപാടികളും പ്രശ്നോത്തരി മൽസരവും നടന്നു.
വിജയികൾക്കുള്ള സമ്മാനദാനം വി.ആർ.വി. ഏഴോം നിർവഹിച്ചു.
കൗൺസലർ രേവതി. വി.സ്വാഗതവും രമണി ടി.വി. നന്ദിയും പറഞ്ഞു.





