Kerala
Home•News

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു

4 Dec 20231 മിനിറ്റ് വായന
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു


ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക