Payangadi
കാർത്യായനി ടീച്ചർ സ്മൃതി പുരസ്കാരങ്ങൾ സമ്മാനിച്ചു
7 Mar 20242 മിനിറ്റ് വായന
ആദ്യകാല അദ്ധ്യാപിക പ്രമുഖയും സാമൂഹ്യ സാംസ്കാരിക സാക്ഷരതാ പ്രവർത്തകയുമായിരുന്ന വി.വി.കാർത്ത്യായനി ടീച്ചറുടെ പേരിൽ ഏർപ്പെടുത്തിയ രണ്ടാമത് അദ്ധ്യാപികാ പുരസ്കാരം മികച്ച അദ്ധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ വെങ്ങര മാപ്പിള യു.പി.സ്കൂളിലെ കെ.പി സുജാതക്ക് സമ്മാനിച്ചു.സ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതിയുടെയും മാനേജ്മെൻറ് കമ്മറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്മൃതി സംഗമ പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര ദാനം. മുൻ സംസ്ഥാന ആരോഗ്യ വകുപ്പ് -സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യുകയും പുരസ്കാര ജേത്രിയെ പൊന്നാടയണിയിച്ച് സ്വീകരിക്കയും ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ ആബിദ ടീച്ചർ പ്രശസ്തിപത്രവും മാടായി ഉപജില്ലാ വിദ്യാഭ്യാസഓഫീസർ പി.കെ.ഭാർഗ്ഗവൻ പുരസ്കാരവും കൈമാറി.ഫോക് ലോർ അക്കാദമി മുൻ അദ്ധ്യക്ഷൻ പ്രൊഫ ബി മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തി. നാടക ചര്യൻ ഇബ്രാഹിം വെങ്ങര ആശംസയറിയിച്ചു.
കാർത്യായനി ടീച്ചർ സ്മൃതി ട്രസ്റ്റ് ചെയർമാൻ വി.ആർ.വി. ഏഴോമിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ
മുൻ പുരസ്കാര ജേത്രി കെ.എം. ഭാരതി പ്രൊഫ.എ.ജമാലുദ്ദീൻ , പി.കെ.വിശ്വനാഥൻ മാസ്റ്റർ ,മൊയ്നുദ്ദീൻ എസ്.എ.പി, അബ്ദുൾ ഖാദർ എസ്.കെ.പി, അബ്ദുൾ ലത്തീഫ്.കെ,ഫാത്തിമ.പി., നജീബ് പൊക്കുണ്ട് , , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ
ടി.വി.ഗണേശൻ ,കെ .ടി .സാജിദ്,വി.വി.പ്രകാശൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.
സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ. ഹാരിസ് സ്വാഗതവും സ്മൃതി ട്രസ്റ്റ് കൺവീനർ സ്മിത പി.ആർ നന്ദിയും പറഞ്ഞു.
നേരത്തെ ഏഴോം കാർത്തികയിൽ നടന്ന കുടുംബ ബന്ധക്കൂട്ടായ്മയിൽ ഉന്നത നിലയിൽ പഠിച്ച് തൊഴിൽ നേടുകയും സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ പ്രാപ്തരാവുകയും ചെയ്ത ശ്രീവിദ്യ കെ. (അടുത്തില) ,അശ്വതി പി.(പേരൂൽ) ,നീമ.കെ (ഈയ്യക്കാട്), അഞ്ചിമ ഹരിദാസ് (കാപ്പാട്) ,ശ്രീരാധ.സി .( വളപട്ടണം ) അഭിഷ ശ്രീ ( വെളിയമ്പ്ര) എന്നീ ആറ് പെൺകുട്ടികളെ കാർത്യായനി ടീച്ചറുടെ പേരിൽ വനിതാ ശാക്തീകരണ പുരസ്കാരം നൽകി ആദരിച്ചു .
കാർത്യായനി ടീച്ചർ ട്രസ്റ്റ് ഉപാധ്യക്ഷ
കെ.വി.പുഷ്പവല്ലിടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം .കെ.എസ്.എസ് പി.യു മുൻ പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.ആർ.വി. ഏഴോം മുഖ്യഭാഷണം നടത്തി.
ഹരിദാസ് ഇവി, ദേവരാജ് ,സി.
പി.വി.രമേശൻ
പി.പി.കുഞ്ഞിരാമൻ ( ശാസ്ത്ര) ,വി.വി.നാരായണൻ പ്രതിഭ ) ഇ.വി.പത്മനാഭൻ, പി.വി.ശ്രീധരൻ പി.കെ.വിജയലക്ഷ്മി ,വി.വി.രാജൻ .കുഞ്ഞിരാമൻ
ചിററന്നൂർ, കുഞ്ഞി നാരായണൻ പേരൂൽ , സുരേഖ ഹരിദാസ്,
ശബ്ന വി.വി, രാഹുൽ ബി.കെ തുടങ്ങിയവർ ആശംസയർപ്പിച്ചു'
പരിപാടിയോടനുബന്ധിച്ച്മുതിർന്ന പൗരന്മാരുടെ ആദരവും നടന്നു.
ട്രസ്റ്റ് കൺവീനർമാരായസ്മിത.പി.ആർ സ്വാഗതവും, സീന പി.ആർ നന്ദിയും പറഞ്ഞു.





