Payangadi
HomeNews

വി.വി.കാർത്ത്യായനി ടീച്ചർ സ്മൃതി സംഗമവും പുരസ്കാര ദാനവും

5 Mar 20241 മിനിറ്റ് വായന
വി.വി.കാർത്ത്യായനി ടീച്ചർ സ്മൃതി സംഗമവും പുരസ്കാര ദാനവും

ആദ്യകാല അദ്ധ്യാപിക പ്രമുഖ യും വനിതാ സാംസ്കാരിക സാക്ഷരതാ പ്രവർത്തകയുമായിരുന്നഏഴോം വി.വി.കാർത്യായനി ടീച്ചറുടെ പേരിൽ എർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങൾ നാളെ മെയ് 6 ന് നൽകും.
രാവിലെ 11 മണിക്ക് ഏഴോം കാർത്തികയിൽ നടക്കുന്ന കുടുംബ ബ ബന്ധുക്കളുടെ കൂട്ടായ്മയിൽ മികച്ച നിലയിൽ പഠനം പൂർത്തിയാക്കി തൊഴിൽ നേടി ജീവിക്കുന്ന
6 പെൺകുട്ടികളെ
വനിതാ ശാക്തീകരണ പുരസ്കാരം നൽകി ആദരിക്കും'

2 മണിക്ക് വെങ്ങര മാപ്പിള യു.പി.സ്കൂളിൽ നടക്കുന്ന സ്മൃതി സംഗമത്തിൽ മികച്ച അദ്ധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട അതിയടം കെ.പി.സുജാതയെ
പുരസ്കാരം നൽകി ആദരിക്കും'

പരിപാടി മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ആബിദ ടീച്ചർ ,മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഭാർഗവൻ, ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ.മുഹമ്മദ് അഹമ്മദ്, നാടക കാചാര്യൻഇബ്രാഹീം വെങ്ങര, മുൻ വർഷ പുരസ്കാര ജേത്രി കെ.എം. ഭാരതി ടീച്ചർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

സ്കൂൾ മാനേജിങ്ങ് കമ്മറ്റിയുടെയും ,പി.ടി.എ.
ഭാരവാഹികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർത്ത്യായനി ടീച്ചർ സ്മൃതി ട്രസ്റ്റ് ചെയർമാൻ വി.ആർ.വി. ഏഴോം അദ്ധ്യക്ഷത വഹിക്കും' 
വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക