Kerala
HomeNews

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു ; ഇന്ന് 61 പേർക്ക് രോഗബാധ

5 Sept 20201 മിനിറ്റ് വായന
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു ; ഇന്ന് 61 പേർക്ക് രോഗബാധ
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 61 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കണ്ണൂര്‍ 18, തിരുവനന്തപുരം 13, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ആറ്, കാസര്‍ഗോഡ് അഞ്ച്, മലപ്പുറം നാല്, പാലക്കാട് മൂന്ന്, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിൽ രണ്ട് എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ ഒമ്പത് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക