Payangadi
HomeNews

പോക്സോ കേസ് ; മാട്ടൂൽ സ്വദേശിയായ യുവാവിന് 3 വർഷംതടവും 50,000 രൂപ പിഴയും ശിക്ഷ

15 Mar 20241 മിനിറ്റ് വായന
പോക്സോ കേസ് ; മാട്ടൂൽ സ്വദേശിയായ യുവാവിന് 3 വർഷംതടവും 50,000 രൂപ പിഴയും ശിക്ഷ


മാട്ടൂൽ സെൻട്രൽ യാസീൻ റോഡ് പൊന്നൻ മുത്താറി വീട്ടിൽ അഷറഫിനെയാണ് (44) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2021 നവംബർ 9-നായിരുന്നു കേസിനാസ്‌പദമായ സംഭവം. മാട്ടൂൽ യാസീൻ റോഡ് മൊയ്ദ്ധീൻ പള്ളിക്ക് സമീപം ഉള്ള കടയിൽ സാധനം വാങ്ങാനെത്തിയ 11 വയസ്സുകാരിയായ പെൺകുട്ടിയെ വേറേ ആരും ഇല്ലാത്ത സമയം ആയതിനാൽ ഷോപ്പ് ഉടമ ആയ അഷ്റഫ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് കയറി പിടിക്കുകയായിരുന്നു. പെൺകുട്ടി നില വിളിച്ചോടി വീട്ടിൽ പറയുകയും ചെയ്തു.

തുടർന്ന്അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലന്നാ ണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്
എസ്.ഐ.കെ.ഷാജുവാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക