Payangadi
HomeNews

പഴയങ്ങാടി താലൂക്ക് ആശുപത്രി ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ...

5 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി താലൂക്ക് ആശുപത്രി ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ...

പഴയങ്ങാടി (Payangadi Live): താലൂക്ക് ആശുപത്രി ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ മുഖേന നാളെ (ഫിബ്രവരി 6 ന് ) വൈകു 3.30 ന് നിർവ്വഹിക്കും. ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

എം എൽ എയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചുള്ള 1.75 കോടി രൂപ ചിലവഴിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി പൂർത്തീകരിച്ചത്.

കോവിഡ് പോലെയുള്ള മഹാമാരികളും പകർച്ച വ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കിയത്. പ്രീ എൻജിനീയേർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2400 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വാർഡ് നിർമ്മിച്ചിട്ടുള്ളത്. 10 കിടക്കകളുള്ള പേഷ്യൻ്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ, സ്റ്റാഫ് റൂം, ഡോക്ടഴ്സ് റൂം, ഡ്രെസിങ്ങ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള മുറികൾ തുടങ്ങിയവ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക