Payangadi
പഴയങ്ങാടി താലൂക്ക് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം
17 Feb 20241 മിനിറ്റ് വായന
2400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായി നിര്‍മ്മിച്ച വാര്‍ഡില്‍ 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, സ്റ്റോര്‍, സ്റ്റാഫ് റൂം, ഡോക്ടര്‍മാര്‍ക്കുള്ള മുറി, ഡ്രെസിങ്ങ് മുറി, നഴ്‌സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള മുറി എന്നിവ സജീകരിച്ചിട്ടുണ്ട്. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള വയോജന പാര്‍ക്കിന്റെ ഉദ്ഘാടനവും എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.
ചടങ്ങില്‍ കെ എം എസ് സി എല്‍ എഞ്ചിനീയര്‍ കെ അശ്വജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, സ്ഥിരംസമിതി അധ്യക്ഷരായ എ വി രവീന്ദ്രന്‍, പ്രേമ സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ജസീര്‍ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാര്‍, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി ടി അനി, സന്തോഷ് സിബികെ, എ പി ബദറുദ്ദീന്‍, കെ സജീവന്‍, പി ടി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു





