Payangadi
പഴയങ്ങാടി താലൂക്ക് ആശുപത്രി ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ഫെബ്രുവരി ആറിന്...
3 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ആറിന് വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.
എം. വിജിൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനംചെയ്യും. എം. വിജിൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് 1.75 കോടി രൂപ ചെലവഴിച്ച് കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി പൂർത്തീകരിച്ചത്.
പ്രീ എൻജിനിയേഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വാർഡ് നിർമിച്ചിട്ടുള്ളത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോടുകൂടിയ കാത്തിരിപ്പുകേന്ദ്രം, സ്റ്റോർ, സ്റ്റാഫ് റൂം, ഡോക്ടഴ്സ് റൂം, ഡ്രസിങ്ങ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജിയർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.





