Payangadi
HomeNews

മന്ത്രിക്കും ഇഷ്ടമായി; ഒന്നാം ക്ലാസുകാരി സിയയുടെ ഡയറിക്കുറിപ്പ് പങ്കുവച്ച് മന്ത്രി..

16 Feb 20241 മിനിറ്റ് വായന
മന്ത്രിക്കും ഇഷ്ടമായി; ഒന്നാം ക്ലാസുകാരി സിയയുടെ ഡയറിക്കുറിപ്പ് പങ്കുവച്ച് മന്ത്രി..

പഴയങ്ങാടി (Payangadi Live) : ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് മന്ത്രി വി.ശിവൻകുട്ടി. കരിവെള്ളൂർ നോർത്ത് എയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി സിയ സാൻവിയുടെ ഡയറിക്കുറിപ്പാണ് ‘നിഷകളങ്കമായ എഴുത്ത് എത്ര ഇഷ്ട്ടമായെന്നോ’ എന്ന കുറിപ്പോടെ മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

കരിവെള്ളൂരിൽനിന്നു പയ്യന്നൂരിലേക്ക് അമ്മയ്ക്കൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അനുഭവമാണു സിയ ഡയറിയിൽ എഴുതിയത്. 

‘ഇന്ന് കെഎസ്ആർടിസി ബസിൽ കയറി. എനിക്ക് ടിക്കറ്റ് എടുത്തു. പത്ത് രൂപ ആണ് എടുത്തത്. 7 വയസ്സിന്റെ ടിക്കറ്റ് ആണ് എടുത്തത്. ടിക്കറ്റില്‍ എന്തൊക്കയോ എഴുതിയിട്ടുണ്ട്. എനിക്ക് സന്തോഷമായി’ എന്നാണ് ഡയറിയിൽ കുറിച്ചത്. ബസ് ടിക്കറ്റും കൂടെ ഒട്ടിച്ചുവച്ചു.

 ക്ലാസ് ടീച്ചർ ഇ.ശ്രീനയും പ്രധാനാധ്യാപിക പി.പ്രീതയും ഡയറിക്കുറിപ്പ് സ്കൂൾ ഗ്രൂപ്പുകളിലും മറ്റും ഇതു പങ്കുവച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ടാണ് മന്ത്രിയും പങ്കുവച്ചത്. അധ്യാപകനായ ടി.സനൽ മധുവിന്റെയും വെങ്ങരയിലെ ഡോ. കെ.വി.വിനീതയുടെയും മകളാണ് സിയ സാൻവി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക