Payangadi
HomeNews

ഏഴോത്ത് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മൂന്ന് പവൻ്റെ മാല കവർന്നു

21 Oct 20231 മിനിറ്റ് വായന
ഏഴോത്ത് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മൂന്ന് പവൻ്റെ മാല കവർന്നു


പഴയങ്ങാടി:(www.payangadilive.in)
ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മൂന്ന് പവൻ്റെ മാല കവർന്നു. ഏഴോം കുറുവാട്ടെ പാറയിൽ
മീനാക്ഷിയുടെ ( 73 ) മൂന്ന് പവൻ്റെ മാലയാണ് കവർന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കുറുവാട്ടെ
ബസ് സ്റ്റോപ്പിന് സമീപത്തെ മകളുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത സ്വന്തം
വീട്ടിലേക്ക് പോകവെയാണ് ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ച്
മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. വയോധിക ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പഴയങ്ങാടി എസ്.ഐ. രൂപാ മധുസൂദനനും സംഘവും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക