Payangadi
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം തുടങ്ങി...
15 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി : അവഗണനയുടെ പാളത്തിൽ കിതയ്ക്കുന്ന പഴയങ്ങാടി റെയിൽവേസ്റ്റേഷന് അല്പം ആശ്വാസം. ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റുകളുടെ നിർമാണം തുടങ്ങി. ലിഫ്റ്റുകൾ നിർമിക്കാനായി റെയിൽവേ ബോർഡ് 65 ലക്ഷം രൂപയാണ് അനുവദിച്ചത്. മൂന്നരക്കോടിയിലധികം വർഷികവരുമാനമുള്ള സ്റ്റേഷനായിട്ടും വികസന കാര്യത്തിൽ പിന്നിലാണ്.
സെപ്റ്റംബറിൽ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. അപ്പോൾ പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിരവധി ആവശ്യങ്ങളുന്നയിച്ചിരുന്നു. തുടർന്ന് റെയിൽവേ ബോർഡ്, ലിഫ്റ്റ് നിർമിക്കുന്നതിന് തുക വകയിരുത്തുകയായിരുന്നു. ലിഫ്റ്റ് പ്രായമായവർക്കും, ഭിന്ന ശേഷിക്കാർക്കും കൂടുതൽ പ്രയോജനകരമാവും.





