Payangadi
HomeNews

മാട്ടൂൽ - മടക്കര ഡാം പാലോർക്കണ്ടി അയ്യോത്ത് റോഡ് ഉദ്ഘാടനം ചെയ്തു..

22 Feb 20241 മിനിറ്റ് വായന
മാട്ടൂൽ - മടക്കര ഡാം പാലോർക്കണ്ടി അയ്യോത്ത് റോഡ് ഉദ്ഘാടനം ചെയ്തു..


മാട്ടൂൽ ( Payangadi Live) : മാട്ടൂൽ - മടക്കര ഡാം പാലോർക്കണ്ടി അയ്യോത്ത് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം എം വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ചിറാക്കോട്ട് വെച്ച്  നടന്ന ചടങ്ങിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു.  

ഹാർബർ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഞ്ചിനീയർ വിനയൻ. എൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തീരദേശ മേഖലയുടെ വികസനത്തിനുവേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് മുഖേന  
 റോഡിൻ്റെ ഒന്നാം ഘട്ടനിർമ്മാണത്തിന്   73 ലക്ഷം രൂപയാണ്  അനുവദിച്ചത്.
 


റോഡിന്റെ ആദ്യ ഭാഗമായ 500 മീറ്റർ പുഴയോരത്തുകൂടിയും 50 മീറ്റർ ബ്രാഞ്ച് റോഡ് പുഴക്ക് കുറുകേയുമായാണ് നിർമ്മിച്ചിട്ടുള്ളത് ഇതിൽ 50 മീറ്റർ ബ്രാഞ്ച് റോഡ് ഇരുവശവും സംരക്ഷണ ഭിത്തി നിർമ്മിച്ച് നിലവിലെ ഉപയോഗശൂന്യമായ കൽവർട്ടിന് പകരം പുതിയ കൽവർട്ട് പണിത് ആവശ്യമായ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്ത് ആവശ്യമായ ഗാർഡ് ‌സ്റ്റോണുകൾ നൽകി പൂർത്തീകരിക്കുകയും ചെയ്തു‌.

പ്രധാന റോഡ് ആവശ്യമായ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ഒരുപാളി ക്വാറി മക്ക് വിരിച്ച് പുഴയുടെ ഭാഗത്ത് മുഴുവനായും, മറുവശത്ത് ആവശ്യമായ സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി പണിത് വെള്ളകെട്ട് ഒഴിവാക്കാനായി ഒരു ബോക്‌സ് കൽവർട്ടും, 5 പൈപ്പ് കൽവർട്ടുകളും നിർമ്മിച്ചിട്ടുണ്ട്.

യാത്രാ സൗകര്യങ്ങൾ തീർത്തും അപര്യാപ്‌തമായ ഈ പ്രദേശം ഈ റോഡ് വരുന്നതോടുകൂടി വലിയൊരളവ് വരെ യാത്രാ പ്രശ്നം പരിഹരിക്കാൻ ഉപയോഗ പ്രദമാകുന്നതോടൊപ്പം ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഒരു മുതൽകുട്ട് ആകുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക