Payangadi
പട്ടുവം കയ്യംതടത്തെ മിച്ചഭൂമി പ്രശ്നം പരിഹരിക്കും: റവന്യൂ മന്ത്രി കെ രാജൻ
15 Feb 20241 മിനിറ്റ് വായന
പട്ടുവം കയ്യംതടത്തെ കൈവശ കൃഷിക്കാരുടെ മിച്ചഭൂമി പ്രശ്നം പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. കയ്യംതടത്തെ കൈവശ കൃഷിക്കാർ യഥാർത്ഥ ഉടമകളാണെന്ന് ഉറപ്പുവരുത്തികൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, മിച്ചഭൂമി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.





