Payangadi
HomeNews

പഴയങ്ങാടിയിൽ മീൻപിടുത്തക്കാർ തമ്മിൽ കത്തിക്കുത്ത് ; രണ്ടു പേർക്ക് പരിക്ക്

28 Feb 20241 മിനിറ്റ് വായന
പഴയങ്ങാടിയിൽ മീൻപിടുത്തക്കാർ തമ്മിൽ കത്തിക്കുത്ത് ; രണ്ടു പേർക്ക് പരിക്ക്


പഴയങ്ങാടി: മീൻ പിടുത്തക്കാർ തമ്മിൽരാത്രിയിൽ വാക്തർക്കത്തിനിടെ കത്തിക്കുത്ത്.രണ്ടു പേർക്ക് പരിക്കേറ്റു. കർണ്ണാടക സ്വദേശികളും പിലാത്തറയിൽ താമസിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരണിവർ.

ഇന്നലെ രാത്രി 10 മണിയോടെ പഴയങ്ങാടി മാർക്കറ്റിന് സമീപത്തെ പുഴക്കരയിൽ വെച്ചുണ്ടായവാക്ക് തർക്കത്തിനിടെയാണ് കത്തി കൊണ്ട് കുത്തിയത്. കഴുത്തിന് മാരകമായി കുത്തേറ്റ വിഷ്ണു(27) വിനെ വിവരമറിഞ്ഞെത്തിയ
പഴയങ്ങാടി
പോലീസ്  കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിടിവലിയിൽ കത്തികൊണ്ട് കുത്തേറ്റ നിലയിൽ കർണ്ണാടക സ്വദേശി ശിവജിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക