Payangadi
കതിവന്നൂർ വീരൻ ദേവസ്ഥാന കളിയാട്ടം ഇന്ന് തുടങ്ങും..
3 Feb 20241 മിനിറ്റ് വായന
കല്യാശ്ശേരി (Payangadi Live): കനിത്തോട്ടത്തിൽ കതിവന്നൂർ വീരൻ ദേവസ്ഥാനത്തെ കളിയാട്ടം ഇന്ന് തുടങ്ങും. രാവിലെ അഞ്ചു മുതൽ പ്രതിഷ്ഠാദിന ചടങ്ങുകൾ. രാത്രി ഏഴിന് നൃത്തസന്ധ്യ.
ഞായറാഴ്ച രാത്രി 7.30-ന് കല്യാശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തുനിന്ന് കാഴ്ചവരവ്. തുടർന്ന് തോറ്റങ്ങൾ. രാത്രി 11-ന് കുടിവീരൻ തെയ്യത്തിന്റെ പുറപ്പാട്. അഞ്ചിന് വൈകീട്ട് അഞ്ചിന് വെള്ളാട്ടം. രാത്രി ഏഴിന് കതിവന്നൂർ തെയ്യത്തിന്റെ തോറ്റവും 12-ന് കതിവന്നൂർ വീരന്റെ ആയോധനമുറയും. രാത്രി എട്ടുമുതൽ പ്രസാദസദ്യ. ആറിന് പുലർച്ചെ ഒന്നിന് ഗുരുക്കൾ തെയ്യം. അഞ്ചിന് കതിവന്നൂർ വീരൻ തെയ്യത്തിന്റെ പുറപ്പാട്. രാവിലെ 10-ന് ഗുളികൻ തെയ്യം കെട്ടിയാടും. ഉച്ചയ്ക്ക് 12 മുതൽ പ്രസാദസദ്യ.





