Payangadi
ഹിന്ദു ഐക്യവേദി ഹിന്ദു അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിക്കും. ഉദ്ഘാടനം ഇന്ന് ചെറുകുന്നില്‍
13 Feb 20241 മിനിറ്റ് വായന
കണ്ണൂര്‍: ഹിന്ദു ഐക്യവേദി റവന്യൂ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹിന്ദു അവകാശമുന്നേറ്റ യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പ്രചരണ ജാഥ ജില്ലയിലെ 5 റവന്യു താലൂക്ക് കമ്മിറ്റികളുടെയും കോര്പ്പറേഷന് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നടക്കുക.
ക്ഷേത്രങ്ങള്‍ രാഷ്ട്രീയക്കാരില്‍ നിന്നും മോചിപ്പിക്കുന്നതിനായി, സനാതനധര്‍മ്മ സംരക്ഷണത്തിനായി, സാമൂഹ്യനീതിക്കായി തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കൊണ്ടാണ് ഹിന്ദു അവകാശ മുന്നേറ്റ യാത്ര നടത്തുന്നത്. 13 ന് വൈകുന്നേരം 5 മണിക്ക് ചെറുകുന്നില്‍ വെച്ച് കണ്ണൂര്‍ താലൂക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല ജാഥയുടെ ഉദ്ഘാടന സമ്മേളനം നടക്കും.
തുടര്‍ന്ന് 15 ന് കോര്പറേഷന് കമ്മിറ്റിയുടെയും 15 ന് താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ജാഥയുടെ പര്യടനം ആരംഭിക്കും. 22, 23, 24 തീയ്യതികളില്‍ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെയും 26 ന് പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെയും 28, 29, മാര്‍ച്ച് 1 തീയ്യതികളില്‍ തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മാര്‍ച്ച് 6ന് തളിപറമ്പ് താലൂക്കിന്റെയും ജാഥകള്‍ നടക്കും.
11 ദിവസങ്ങളിലായി നടക്കുന്ന ജാഥക്ക് 150 കേന്ദ്രങ്ങളില്‍ സ്വീകരണ യോഗങ്ങളും 11 സമ്മേളനങ്ങളും ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹന്‍, ജില്ല പ്രസിഡന്റ് ഡോ:വി.എസ്.ഷേണായ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ സി.ഒ. മനേഷ്, ടി. സുകേഷ് എന്നിവര്‍ പങ്കെടുത്തു.





