Payangadi
നെരുവമ്പ്രം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ; കെട്ടിട പ്രവൃത്തി അന്തിമഘട്ടത്തിൽ..
22 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): നെരുവമ്പ്രം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പുതിയതായി നിർമ്മിക്കുന്ന പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിൻ്റെ പ്രവൃത്തി എം വിജിൻ എം. എൽ.എ. യുടെ നേൃത്വത്തിൽ വിലയിരുത്തി. പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
രണ്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പടെ 295.68 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണം ഉള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു സ്റ്റെയർകെസ്സ് റൂമുo ഉൾപ്പടെ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസഡണ്ട് പി ഗോവിന്ദൻ, പ്രിൻസിപ്പാൾ രഞ്ജിത്ത് ടി കെ എന്നിവരും കൂടെ ഉണ്ടായി.





