Payangadi
HomeNews

പഴയങ്ങാടിയിൽ മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു

29 Feb 20241 മിനിറ്റ് വായന
പഴയങ്ങാടിയിൽ മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു


പഴയങ്ങാടി: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു.
താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്.

മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ഇന്നലെയാണ് മരിച്ചത്.
സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്.

ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

ശങ്കരന്റെ ഭാര്യ: പി.കെ.ലക്ഷ്മികുട്ടി.
മക്കള്‍: അമിത്ത് കുമാര്‍, അമൃത.
മരുമക്കള്‍: സന്ധ്യ, പരേതനായ കെ വി സമ്പത്ത്.
സംസ്‌കാരം നാളെ (വെള്ളിയാഴ്ച) താവം സമുദായ ശ്മശാനത്തില്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക