Payangadi
HomeNews

മാടായി പഞ്ചായത്ത് മുട്ടം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനു വൻ വിജയം..

23 Feb 20241 മിനിറ്റ് വായന
മാടായി പഞ്ചായത്ത് മുട്ടം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനു വൻ വിജയം..

മുട്ടം (Payangadi Live) : മാടായി പഞ്ചായത്തിലെ 20-ാം വാർഡായ മുട്ടം ഇട്ടപ്പുറം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനു വൻ വിജയം. മുസ്‍ലിം ലീഗിലെ എസ്.എച്ച്. മുഹ്സിനയാണ് 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

 വെങ്ങര മാപ്പിള യു.പി. സ്കൂളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇടതു സ്വതന്ത്ര എസ്.പി. ആയിഷാബിയാണ് എതിർ സ്ഥാനാർഥിയായി മത്സര രംഗത്ത് ഉണ്ടായിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ എസ്.എൽ.പി.സുഫൈജത്ത് ബീവി 297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡാണിത്. ജോലി ലഭിച്ചതിനെ തുടർന്ന് വിദേശത്തേക്ക് പോയതിനാൽ ഇവർ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

ഒന്നാം ബൂത്തിൽ 695 വോട്ടും രണ്ടാം ബൂത്തിൽ 698 വോട്ടുമടക്കം ആകെ 1393 വോട്ടർമാരാണ് ഉള്ളത്. അതിൽ ഒന്നാം ബൂത്തിൽ 416 പേർ വോട്ട് ചെയ്തു. 135 പുരുഷൻമാരും 281 സ്ത്രീകളും. രണ്ടാം ബൂത്തിൽ 438 പേർ വോട്ടു ചെയ്തു. 139 പുരുഷൻമാരും 299 സ്ത്രീകളും. വോട്ടർ പട്ടികയിൽ പേരുള്ള കുറേ ആളുകൾ വിദേശത്തും മറ്റിടങ്ങളിലുമായതിനാലാണ് പോളിങ് ശതമാനം കുറയാനിടയായതെന്നാണ് നിഗമനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക