Payangadi
HomeNews

മാടായി കൂറുംബക്കാവ് ഭരണി ഉത്സവം..

23 Feb 20241 മിനിറ്റ് വായന
മാടായി കൂറുംബക്കാവ് ഭരണി ഉത്സവം..

പഴയങ്ങാടി : മാടായി കൂറുമ്പക്കാവ് ഭരണി വേല ഉത്സവം 24 മുതൽ 27 വരെ നടക്കും. ശനിയാഴ്ച രാവിലെ 11-ന് കൊടിയേറ്റം. വൈകീട്ട് മാടായിക്കാവിൽനിന്ന് ദീപം എഴുന്നള്ളിപ്പും കലവറ നിറയ്ക്കൽ ഘോഷയാത്രയും.

ഞായറാഴ്ച വൈകീട്ട് ഏഴിന് വിവിധ കലാപരിപാടി. തുടർന്ന് താലപ്പൊലി. തിങ്കളാഴ്ച അടിയറ, കളംപൂജ, താലപ്പൊലി. ചൊവ്വാഴ്ച പുലർച്ചെ കളംപൂജ, താലപ്പൊലി. തുടർന്ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് രണ്ടിന് ദിക്ബലിയോടെ കളിയാട്ടം സമാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക