Kannur
HomeNews

ചെറുകുന്നിൽ വഴിയാത്രക്കാരന് മിനിലോറിയിടിച്ച് പരിക്ക്

26 Oct 20231 മിനിറ്റ് വായന
ചെറുകുന്നിൽ വഴിയാത്രക്കാരന് മിനിലോറിയിടിച്ച് പരിക്ക്


കണ്ണപുരം:(www.payangadilive.in)
വഴിയാത്രക്കാരന് മിനിലോറിയിടിച്ച് സാരമായി പരിക്കേറ്റു.ചെറുകുന്നിലെ സമീറിനെ (35)യാണ് ഇടിച്ചിട്ടത്.ഇന്നലെ രാത്രി 9 മണിക്ക് ചെറുകുന്ന് തറക്ക് സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ സമീറിനെ നാട്ടുകാർ കണ്ണപുരത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ഏ.കെ ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് കണ്ണപുരം ഇൻസ്പെക്ടർ ഷാജി പട്ടേരിയും സംഘവും പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ ചീമേനി ചെമ്പ്രകാനം സ്വദേശിയുടെ വാഹനമാണെന്ന് കണ്ടെത്തുകയും ചീമേനിയിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക