Information
ഇന്ന് ജല വിതരണം മുടങ്ങും..
2 Nov 20231 മിനിറ്റ് വായന
തളിപ്പറമ്പ് (Payangadi Live) : പട്ടുവം കുടിവെള്ള പദ്ധതിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആന്തൂർ നഗരസഭ, പട്ടുവം, കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ, കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി വില്ലേജുകൾ എന്നിവിടങ്ങളിൽ പൂർണമായും തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂർ നഗരസഭകളിലും കുറുമാത്തൂർ, പരിയാരം, ചപ്പാരപ്പടവ്, ഏഴോം, കടന്നപ്പള്ളി–പാണപ്പുഴ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ ഭാഗികമായും ഇന്ന് ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.





