Payangadi
ശാസ്ത്ര ഷെൽട്ടർ ഹോമിൽ ഇഫ് ദാർ സൗഹൃദസംഗമ പരിപാടി നടത്തി
4 Apr 20241 മിനിറ്റ് വായന
ശാസ്ത്ര ഷെൽട്ടർ ഹോമിൽ ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ഇഫ് ദാർ സൗഹൃദസംഗമ പരിപാടി നടത്തി.
പ്രമുഖ വാഗ്മിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തി.ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സജിത പരിപാടി ഉദ്ഘാടനം ചെയ്തു.
'കുറി വരച്ചാലും കുരിശു വരച്ചാലും ', 'പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളി' തുടങ്ങിയ മത നിരപേക്ഷ ഗാനാലാപനങ്ങളോടെയാണ് ഇഫ്താർ സംഗമം അവസാനിച്ചത്. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ശിശു വികസന പ്രൊജക്ട് ഓഫീസർ ഷാഹിന ടി.എം ചടങ്ങിൽ വിശിഷ്ടാതിഥിയായി.
പ്രൊഫ.എ.ജമാലുദ്ദീൻ ,പി .വി.അബ്ദുള്ള ,അഡ്വ .സി .വി.കുഞ്ഞിരാമൻസർഹബീൽ.എ , പ്രൊഫ.ടി.പി.ഹമീദ്, അഡ്വ .ടി,വി. ഹരീന്ദ്രൻ, എം.പി.കുഞ്ഞാമ്മദ് ,സി.എം. മുരളിധരൻ ,ഇ ടി.രമേശൻ ,സ്മിത .പി.ആർ പി.വി.രമണി ടീച്ചർ ,ലളിത .കെ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രജനറൽ സിക്രട്ടരി വി.ആർ.വി. ഏഴോം സ്വാഗതവും ഷെൽട്ടർ ഹോം സുപ്രണ്ട് എൻ.സുജ നന്ദിയും പറഞ്ഞു.





