Payangadi
HomeNews

മതേതര ജനാധിപത്യ മൂല്യങ്ങളുടെ കാവലാളാവുക എന്ന സന്ദേശമുയർത്തി ശാസ്ത്ര ഷെൽട്ടർ ഹോമിൽറിപ്പബ്ലിക് ദിനമാചരിച്ചു

26 Jan 20241 മിനിറ്റ് വായന
മതേതര ജനാധിപത്യ മൂല്യങ്ങളുടെ കാവലാളാവുക എന്ന സന്ദേശമുയർത്തി ശാസ്ത്ര ഷെൽട്ടർ ഹോമിൽറിപ്പബ്ലിക് ദിനമാചരിച്ചു

പഴയങ്ങാടി (Payangadi Live) : നമ്മുടെ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാചരണം പതാക വന്ദനം,ഭരണഘടനാ സെമിനാർ ,പ്രശ്നോത്തരി മത്സരം. സോപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികളോടെ ആചരിച്ചു.

ശാസ്ത്ര സെക്രട്ടറി പി.പി.കുഞ്ഞിരാമൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം പി.സജിത ദേശീയപതാക ഉയർത്തുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ചരിത്ര വിഭാഗം മുൻ മേധാവിയും ശാസ്ത്ര പ്രസിഡിയം അംഗവുമായ പ്രൊഫ .എ.ജ മാലുദ്ദീൻ ഭരണഘടനാ ചരിത്രം സംബന്ധിച്ച് മുഖ്യ ഭാഷണം നടത്തി.ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകത മറേറത് ഭരണഘടനയേക്കാളും കൂടുതൽ മതേതര ജനാധിപത്യ മൂല്യങ്ങളെ അത് ഉൾക്കൊള്ളുന്നുവെന്നതാണെന്നും ആ മൂല്യങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയിലെ പൗരൻമാരായ നമ്മൾ പ്രതിജ്ഞാ ബന്ധരാ വേണമെന്നും പ്രഭാഷകൻ അഭിപ്രായപ്പെട്ടു. 



ഷെൽട്ടർ ഹോം സുപ്രണ്ട് എൻ.സുജ, കൗൺസലർ വി. രേവതി, ഇന്ദിര പി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രശ്നോത്തരി മസരത്തിൽ കവിത.കെ.വി, വിനോ ദിനി എം.ടി ,രഞ്ചിത പി.എന്നിവർ യഥാക്രമംഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.
ഷെൽട്ടർ ഹോം താമസക്കാർക്കായി നടന്ന സ്വാശ്രയ സോപ്പു നിർമ്മാണ പരിശീലന പരിപാടിക്ക് ശാസ്ത്ര പ്രവർത്തക രമണി ടി.വി.നേതൃത്വം നൽകി. പഴയങ്ങാടി ശാസ്ത്ര ഫാമിലീ കൗൺസലിംഗ് സെൻററിലും പതാക വന്ദനം നടന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക