Payangadi
HomeNews

പഴയങ്ങാടിയിലെ പോക്സോ കേസിലെ മുഖ്യപ്രതിയെ മുംബൈ പോലിസ് പിടികൂടി

13 Jan 20241 മിനിറ്റ് വായന
പഴയങ്ങാടിയിലെ പോക്സോ കേസിലെ മുഖ്യപ്രതിയെ മുംബൈ പോലിസ് പിടികൂടി


പഴയങ്ങാടി :(www.payangadilive.in) പഴയങ്ങാടി പോലിസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ മുഖ്യപ്രതിയെ മുംബൈ പോലീസ് പിടികൂടി. മാട്ടൂൽ സിദ്ധിഖാബാദ് സ്വദേശി തങ്ങളെ പുരയിൽ മുനിസ് പാലക്കോടൻ (25)നെയാണ് മുബൈ പോലീസ് പിടികൂടിയത്. 2018 ൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിൽപെട്ട പതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും മാട്ടുലിലെ വീട്ടിൽ എത്തിച്ച് പ്രതിയായ മുനിസും സുഹൃത്തായ പണ്ടാരത്തോട്ടത്തിൽ 
ഷിനോസും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചും പ്രതിയെ പിടികൂടാൻ സാധിക്കാതതിനാൽ രണ്ട് വർഷം മുൻപ് കോടതി ലുക്ക് ഔട്ട് നോട്ടീസ്പുറപെട്ടുവിച്ചിരുന്നു.

വിദേശത്തേക്ക് കടന്ന പ്രതി മുബൈയിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴി മുബൈ പോലിസിന്റെ വലയിലാവുകയായിരുന്നു. വിവരംലഭിച്ച പഴയങ്ങാടിപോലിസ്
മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേസിൽ രണ്ട് പ്രതികളാണ് ഉണ്ടായത്. എങ്കിലും രണ്ടാം പ്രതിയായ പണ്ടാരത്തോട്ടത്തിൽ ഷിനോസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേ വിട്ടയച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക