Payangadi
HomeNews

ചൂട്ടാട് അഴിമുഖത്ത് തോണിമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

7 Jan 20241 മിനിറ്റ് വായന
 ചൂട്ടാട് അഴിമുഖത്ത് തോണിമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്


പഴയങ്ങാടി : പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ശക്തമായ തിരമാലയിൽപ്പെട്ട് തോണി മറിഞ്ഞ് അപകടം. മീൻ പിടിച്ച്‌ വരികയായിരുന്ന പുതിയങ്ങാടിയിലെ പി.പി. മനാഫിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുതിയങ്ങാടി സ്വദേശികളായ ഇരുമ്പൻ അബ്ദുൾ സലാം (43), അബ്ദുള്ള (43) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. തോണിയിലുണ്ടായിരുന്ന ഉടമ മനാഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർ ആദ്യം പഴയങ്ങാടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സ തേടി.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക