Payangadi
HomeNews

മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

9 Jan 20241 മിനിറ്റ് വായന
മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 


മുട്ടം( Payangadi Live): ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും സംയുകതമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മാടായി പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഫി ബാ അലവി തങ്ങൾ അധ്യക്ഷത വഹിച്ചു. 

പഴയങ്ങാടി എസ് ഐ വൽത്സൻ, പയ്യന്നൂർ കൺട്രോൾ റൂം എസ് ഐ കെ.സലീം, അബുദുൾ കരീം സഅദി അബൂബക്കർ സഖാഫി കുഞ്ചില്ലം, കെ ഹനീഫ് മുഹമ്മദ്, ഉബൈദ് നൂറാനി, നൗഷാദ് രാമന്തളി  തുടങ്ങിയവർ സംസാരിച്ചു. ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസ് ജനുവരി 10 മുതൽ 14 വരെ മുട്ടം ഹസനുൽ ബസരിയിൽ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക