Payangadi
HomeNews

വെങ്ങര മുച്ചിലോട്ട് പെരുങ്കളിയാട്ടം; ഇന്നത്തെ പരിപാടികൾ...

29 Jan 20241 മിനിറ്റ് വായന
വെങ്ങര മുച്ചിലോട്ട് പെരുങ്കളിയാട്ടം; ഇന്നത്തെ പരിപാടികൾ...

പഴയങ്ങാടി (Payangadi Live): പെരുങ്കളിയാട്ടം നടക്കുന്ന വെങ്ങര മുച്ചിലോട്ട് തിങ്കളാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങൾ. വൈകീട്ട് നാലിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. രാത്രി അന്തിത്തോറ്റം.

വൈകീട്ട് നടക്കുന്ന സാംസ്കാരിക സദസ്സ് രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും.

ഞായറാഴ്ച നടന്ന സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. മാടായി റൂറൽ ബാങ്ക് പ്രസിഡന്റ് കെ. പദ്മനാഭൻ അധ്യക്ഷതവഹിച്ചു.

മുൻ എം.എൽ.എ. ടി.വി. രാജേഷ്, കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളായി. വർക്കിങ് ചെയർമാൻ ടി.വി. സുഭഗൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ്, കവയിത്രി താര അതിയടത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ സി. നാരായണൻ, സാമ്പത്തീക കമ്മിറ്റി കൺവീനർ ബി.പി. നാരായൺ എന്നിവർ സംസാരിച്ചു. തുടർന്ന് മെഗാ മ്യൂസിക്കൽ സ്റ്റാർ നൈറ്റും ഉണ്ടായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക