Payangadi
HomeNews

വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്നത്തെ പരിപാടികൾ...

28 Jan 20241 മിനിറ്റ് വായന
വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്നത്തെ പരിപാടികൾ...

പഴയങ്ങാടി (Payangadi Live): പതിനഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം വെങ്ങര ഗ്രാമം പെരുങ്കളിയാട്ടത്തിന്റെ ആഘോഷത്തിമിർപ്പിലാണ്. ശനിയാഴ്ച വൈകീട്ട് ഉത്സവം തുടങ്ങി. 30 വരെയാണ് കളിയാട്ടം. വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് നാലിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. വൈകീട്ട് നടക്കുന്ന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനംചെയ്യും. തുടർന്ന് മെഗാ മ്യൂസിക്കൽ സ്റ്റാർ നൈറ്റ്.

 തിങ്കളാഴ്ച രാവിലെമുതൽ ക്ഷേത്ര ചടങ്ങുകൾ. വൈകീട്ട് 3.30-ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, രാത്രി ഒൻപതിന് അന്തിത്തോറ്റം.

വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരികസദസ്സ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. തിരക്ക് കൂടുന്നതിനനുസരിച്ച് തൊട്ടടുത്തുള്ള മാടായിപ്പാറയിലും താഴ്വരത്തുമായി വാഹന പാർക്കിങ്ങിനായി സൗകര്യം ഉണ്ടാക്കും.

ക്ഷേത്രത്തോട് ചേർന്നുള്ള നടുക്കണ്ടത്തിൽ 1500-ലധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള മരംകൊണ്ടുള്ള ഇരിപ്പിടം ഒരുക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക