Payangadi
HomeNews

വെങ്ങര മുച്ചിലോട്ട് പെരുങ്കളിയാട്ടം; സ്മരണിക പ്രകാശനവും മേജർ സെറ്റ് പഞ്ചവാദ്യവും ഇന്ന്..

26 Jan 20241 മിനിറ്റ് വായന
വെങ്ങര മുച്ചിലോട്ട് പെരുങ്കളിയാട്ടം; സ്മരണിക പ്രകാശനവും മേജർ സെറ്റ് പഞ്ചവാദ്യവും ഇന്ന്..

പഴയങ്ങാടി (Payangadi Live) :വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് 5.30ന് ചിറ്റന്നൂർ പഞ്ചവാദ്യ സംഗത്തിന്റെ നേതൃത്വത്തിൽ നിലേശ്വരം സന്തോഷ് മാരാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം.  6ന് നടക്കുന്ന സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു ഉദ്ഘാടനം ചെയ്യും. പെരുങ്കളിയാട്ട സ്മരണിക  സോപാന സംഗീത വിദഗ്ധൻ ഞെരളത്ത് ഹരിഗോവിന്ദൻ പ്രകാശനം ചെയ്യും. പി.വി.കരുണാകരൻ ഏറ്റുവാങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക