Payangadi
വെങ്ങരയിൽ റോഡ്, മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഇന്ന്..
26 Jan 20241 മിനിറ്റ് വായന
പഴയങ്ങാടി : നവീകരണപ്രവൃത്തി പൂർത്തിയായ മാടായിപ്പാറ -ഐ.ടി.ഐ.-വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രം-കീയ്യച്ചാൽ റോഡും, വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റും ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിന് സമീപം നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ. ഉദ്‌ഘാടനം നിർവഹിക്കും. എം.എൽ.എ. ഫണ്ടിലാണ് രണ്ടും പൂർത്തിയാക്കിയത്.





