Payangadi
HomeNews

കഞ്ചാവുമായി മാട്ടൂൽ മടക്കര സ്വദേശി പിടിയിൽ.

3 Jan 20241 മിനിറ്റ് വായന
കഞ്ചാവുമായി മാട്ടൂൽ മടക്കര സ്വദേശി പിടിയിൽ.

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മപള്ളിക്ക് മുൻവശം വെച്ച് 3.150 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാട്ടൂൽ മടക്കര സ്വദേശി നവാസ് പി.പിയാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച  ബൈക്കും കസ്റ്റഡിയിൽ എടുത്തു. പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസ് ഇൻസ്പെക്ടർ എബി തോമസും സംഘവുമാണ് ഇയാളെ പിടികൂടിയത്.

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ് ഇയാൾ .ഒപ്പിയം കൈവശം വെച്ചതിന് നിലവിൽ കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് ഇയാൾ വിണ്ടും പിടിയിൽ ആയിരിക്കുന്നത് ആന്ധ്രയിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് പാപ്പിനിശ്ശേരി, മടക്കര, മാട്ടൂൽ, പുതിയങ്ങാടി, പഴയങ്ങാടി എന്നി സ്ഥലങ്ങളിലെ കുട്ടികളെ കേന്ദ്രികരിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.  അസി.എക്സൈസ് ഇൻപെക്ടർ ഗ്രേഡ് സന്തോഷ് തുണോളി പ്രിവൻറിവ് ഓഫിസർ സജിത്ത് കുമാർ പി.എം.കെ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ .വി.പി, പങ്കജാഷൻ.സി, രജിരാഗ്.പി പി സിനിയർ ഡ്രൈവർ ഇസ്മയിൽ.കെ എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക