Payangadi
HomeNews

പഴയങ്ങാടിയിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർക്കും ശാസ്ത്രക്കും ആദരം

8 Jan 20241 മിനിറ്റ് വായന
പഴയങ്ങാടിയിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർക്കും ശാസ്ത്രക്കും ആദരം

പഴയങ്ങാടി (Payangadi Live) : ഏഴോം ഫെസ്റ്റിനോടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമങ്ങൾ സംബന്ധിച്ചും ഗാർഹികാതിക്രമങ്ങൾ ഉൾപ്പടെ എല്ലാ വിധ പീഡനങ്ങൾക്കും എതിരെ സർക്കാർ നൽകിവരുന്ന സൗജന്യ സംവിധാനങ്ങൾ , കൗൺസലിംഗ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ ഉതകുന്ന രീതിയിൽ ജില്ലയിൽ ആദ്യമായി ശ്രദ്ധേയമായ ഒരു സ്റ്റാൾ ചിട്ടപ്പെടുത്തി അവതരിക്കാൻ നേതൃത്വം നൽകിയ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി. സുലജയേയും പരിപാടി ഏറ്റെടുത്ത് വിജയിപ്പിച്ച ശാസ്ത്ര സർവ്വീസ് പ്രൊവൈഡിങ്ങ് & കൗൺസലിംഗ് സെൻ്ററിനേയും ഏഴോം ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ആദരിക്കുകയുണ്ടായി.



ഏഴോം ഗ്രാമ പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ.എൻ ഗീതയുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ.വി നാരായണൻ ആദരപുരസ്കാരങ്ങൾ കൈമാറി.

വർഷങ്ങളായി കണ്ണൂർ ജില്ലയിൽ വനിതാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം കൊടുത്തു വരുന്ന ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രീമതിപി.സുലജയും ശാസ്ത്രക്കു വേണ്ടി ഡയരക്ടർ വി.ആർ.വി ഏഴോമും ആദരങ്ങൾ ഏറ്റുവാങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക