Payangadi
HomeNews

ഭയം വേണ്ട , സംരക്ഷണത്തിന് നിയമങ്ങളും നിയമ സഹായങ്ങളും ഉണ്ട്

7 Jan 20241 മിനിറ്റ് വായന
ഭയം വേണ്ട , സംരക്ഷണത്തിന് നിയമങ്ങളും നിയമ സഹായങ്ങളും ഉണ്ട്

വനിതകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും എതിരെ നടക്കുന്ന എല്ലാ വിധ അതിക്രമങ്ങൾക്കും അവഗണനങ്ങൾക്കും തടയിടാൻ നിരവധി സംരക്ഷണനിയമങ്ങളും സൗജന്യ നിയമ സഹായങ്ങളും നിലവിലുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വനിതാ ശിശു വകുപ്പിൻ്റെ സഹകരണത്തോടെ ഏഴോം ഫെസ്റ്റിൽ ശാസ്ത്ര സർവീസ് പ്രൊവൈഡിംഗ് സെൻറർ സംഘടിപ്പിച്ച ലീഗൽ സെല്ലിനും നിയമബോധന സ്റ്റാളിനും കഴിഞ്ഞു.


ഗാർഹിക അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് താൽക്കാലിക അഭയം നൽകാനുള്ള ഷെൽട്ടർ ഹോമുകളും
സൗജന്യ നിയമ സഹായ സംവിധാനങ്ങളും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന സൗജന്യ കൗൺസലിംഗ് സെൻററുകളും നിലവിലുണ്ടെന്ന് വിളിച്ചു പറയുന്നതായി ശാസ്ത്രയൊരുക്കിയ സ്റ്റാൾ .

നിരവധി പ്രമുഖർ അടക്കംആയിരക്കണക്കിന് ആളുകൾ ഇതിനകം കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ഇത്തരം സ്റ്റാൾ എല്ലാ പ്രദർശന ഫെസ്റ്റിലും അനിവാര്യമാണെന്ന അഭിപ്രായവും ഉണ്ടായിട്ടുണ്ട്.
ഏഴോം ഫെസ്റ്റിനോടനുബന്ധിച്ച് ഇത്തരം ഒരു ലീഗൽ ഫെസ്റ്റ് ഒരുക്കിയ സംഘാടകരെ പ്രശംസിക്കാനും നിരവധി പേർ തയ്യാറായി.


ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വനിതാ അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്ത സ്റ്റാളിൽ ക്ലിനിക്കിൽ നിയമ പാഠങ്ങളും ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സു ലജ, ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം, ലീഗൽ കൗൺസലർ അഡ്വ.പ്രസന്നാ മണികണ്ഠൻ ,ലീഗൽ അഡ്വൈസർ അഡ്വ.ടി.വി.ഹരീന്ദ്രൻ, അഡ്വ.സി.വി.കുഞ്ഞിരാമൻ , കൗൺസലർമാരായ റഹ്നാസ് ,ഷിജില എന്നിവരും ശാസ്ത്ര പ്രവർത്തകരുമാണ്
പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഏഴോം ഫെസ്റ്റ് ഇന്ന് സമാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക