Payangadi
HomeNews

വെങ്ങരയിലും അടുത്തിലയിലും CPIM കെട്ടിടത്തിനും കൊടിമരത്തിനും നേരെ അക്രമം...

2 Sept 20201 മിനിറ്റ് വായന
വെങ്ങരയിലും അടുത്തിലയിലും CPIM കെട്ടിടത്തിനും കൊടിമരത്തിനും നേരെ അക്രമം...

ഇന്നലെ രാത്രി വെങ്ങര ഇ. എം. എസ്. മന്ദിരത്തിനുള്ളിൽ തീവെക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇരുമ്പ് കൊടിമരങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുറിച്ച് മോഷ്ടിച്ച് കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. സ്വാധീന കേന്ദ്രമായ വെങ്ങരയിൽ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള ഭയമാണ് അക്രമത്തിനു കോൺഗ്രെസ്സിനെ പ്രേരിപ്പിക്കുന്നതെന്ന് സി പി ഐ എം ആരോപിച്ചു.


അടുത്തില വണ്ണാംതടം ലക്ഷംവീട് കോളനിക്ക് സമീപത്തുള്ള CPIM, DYFI കൊടിമരം ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. സമീപവാസികളായ കോൺഗ്രസ്കാരാണ് പുലർച്ചെ കൊടിമരം നശിപ്പിച്ചതെന്നാണ് ആരോപണം. സംഭവസ്ഥലം ബ്രാഞ്ച് സെക്രട്ടറി, CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർ സന്ദർശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക