Payangadi
HomeNews

ജില്ലാ ബാലശാസ്ത്ര പ്രതിഭാ സംഗമം

13 Jan 20241 മിനിറ്റ് വായന
ജില്ലാ ബാലശാസ്ത്ര പ്രതിഭാ സംഗമം

വിദ്യാർത്ഥികളുടെ അന്വേഷണതാൽപര്യവും സ്വയം പഠനശേഷിയും ഗവേഷണ മനോ/ ഭാവവും വികസിപ്പിക്കാൻ ശാസ്ത്ര ദേശീയ തലത്തിൽ നടത്തിവരുന്ന പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ കണ്ണൂർ ജില്ലാതല പ്രതിഭാ സംഗമം പഴയങ്ങാടി ശാസ്ത്രയിൽ സംഘടിപ്പിച്ചു.

വി.ആർ.വി. ഏഴോമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു ഉദ്ഘാടനം ചെയ്തു. ബി.ദാമോദരൻ മാസ്റ്റർ പി.ടി.ബി സ്മൃതി ഭാഷണം നടത്തി.ദിനേശ് കുമാർ തെക്കുമ്പാട് ശാസ്ത്ര പഠന ക്ലാസ് കൈകാര്യം ചെയ്തു .



വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ നടത്തിയ അന്വേഷണ പ്രൊജക്ടുകളിൽ മികച്ച നിലവാരം പുലർത്തിയ യു.പി ഹൈസ്കൂൾ വിഭാഗത്തിലെ പത്ത് ബാല ശാസ്ത്ര പ്രതിഭകളെ സംഗമത്തിൽ ആദരിച്ചു. ചിറ്റാരിപ്പറമ്പ ഗവ.ഹയർ സെക്കണ്ടറിയിലെ യുതിക രഞ്ജിത്ത് ഹൈസ്കൂൾ തലത്തിലും പേരുൽ യു.പി.സ്കൂളിലെ അനന്യ പി..പി യു.പി.വിഭാഗത്തിലും ഏറ്റവും മികച്ച ബാല ശാസ്ത്ര പ്രതിഭാ പുരസ്കാരം നേടി. ഡോ.വൈ.വി കണ്ണൻ, അഡ്വ.ടി.വി.ഹരീന്ദ്രൻ .ജയദേവൻ വി,വി.ഗോപിനാഥ് പരിയാരം, റഹ്നാസ് പി.വി, രമണി.ടി.വി,ഗംഗൻ കാനായി തുടങ്ങിയവർ ആശംസയർപ്പിച്ചു.

കൃഷ്ണപ്രിയ പി (പയ്യന്നൂർ സെൻറ് മേരീസ് ) സിയോണ എസ് കുമാർ (ചൊക്ലി ) ശ്രീനന്ദന പ്രശാന്ത്(കണ്ണപുരം) നിഹാൽ പി.( അഞ്ചരക്കണ്ടി ) എന്നിവർ യു.പി വിഭാഗത്തിലും രവീണ രമേഷ് ' (കുഞ്ഞിമംഗലം) ഗായശ്രീ.കെ ( മമ്പറം) ഋഷിരാജ് (കാർത്തികപുരം) ഹൃത്വിക്കൃഷ്ണ (അരോളി) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ആദരിക്കപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക