Payangadi
HomeNews

പഴയങ്ങാടിയിലെ കടയിലെ ആക്രമണം ഏഴ് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് 5 വർഷം തടവ്..

28 Jan 20241 മിനിറ്റ് വായന
പഴയങ്ങാടിയിലെ കടയിലെ ആക്രമണം ഏഴ് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് 5 വർഷം തടവ്..

പഴയങ്ങാടി : സംഭാവന ചോദിച്ചത് കൊടുക്കാത്ത വിരോധത്തിൽ കടയിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഏഴ് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് അഞ്ചുവർഷം തടവും 2000 രൂപ പിഴയും വിധിച്ചു. പഴയങ്ങാടി ബസ്‌സ്റ്റാൻഡിന് സമീപമുള്ള കടയിൽ അതിക്രമിച്ചുകയറി ഉടമസ്ഥനായ ഡേവിഡ് എബ്രാഹാമിനെ മർദിക്കുകയും കട അടിച്ചുതകർക്കുകയുംചെയ്ത സംഭവത്തിലാണ് നടപടി.

2012 ജനുവരി ഒന്നിനാണ് സംഭവം നടന്നത്. സംഘടനയുടെ പണപ്പിരിവുമായി എത്തിയ സംഘത്തിന് നൽകിയ സംഭാവന കുറഞ്ഞതിൽ കടയുടമസ്ഥനെ ഭീഷണിപ്പെടുത്തി തിരിച്ചുപോയെങ്കിലും വൈകിട്ടോടെ സംഘമായെത്തി അതിക്രമം നടത്തുകയായിരുന്നു. ഫോട്ടോസ്റ്റാറ്റ് കട പൂർണമായും അടിച്ച് തകർക്കുകയും ചെയ്തു

എസ്.ഡി.പി.ഐ. പ്രവർത്തകരായ മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപത്തെ ബിമന്റവിട ജാഫർ (35), മാട്ടൂൽ സൗത്ത് ഗ്രാമീണ വായനശാലയ്ക്ക് സമീപം കൂരന്റവിട അസ്ഹദ് (40), മാട്ടൂൽ സൗത്ത് ബദ്റ് പള്ളിക്ക് സമിപത്തേ എ.സി. ഷമ്മാദ് (34), പാലക്കോട് പള്ളിക്ക് സമീപത്തെ കെ. നജുമുദ്ദീൻ (42), മാട്ടൂൽ നോർത്തിലെ പി.എം മുൻഷിദ് (38), മാട്ടൂൽ നോർത്ത് ജസിന്തയിലെ പാലക്കോടൻ വീട്ടിൽ എം അഫ്സൽ (38), മാട്ടൂൽ നോർത്തിലെ ഇട്ടോൻ കണ്ടത്തിലെ പുരയിൽ സമദ് (37) എന്നിവരെയാണ് പയ്യന്നൂർ അസിസ്റ്റന്റ് സെഷൻ കോടതി ശിക്ഷിച്ചത്. ‌

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക